മാക്കൂട്ടം ചുരം റോഡിൽ ടെമ്പോ ട്രാവലർ മറിഞ്ഞ് ഏഴ് ഇരിക്കൂർ സ്വദേശികൾക്ക് പരിക്ക്


ഇരിട്ടി - മൈസൂർ അന്തർസംസ്ഥാന പാതയിൽ  മാക്കൂട്ടം ചുരം റോഡിൽ ഇരിക്കൂർ സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് 7 പേർക്ക് പരിക്കേറ്റു. ഇരിക്കൂർ ഡയനാമോസ് സെന്റർ സ്വദേശികളായ മൊയ്തു (65 ), ദിറർ (52 ), ഷംറാസ് (10 ), ഷിഹാബ് (17 ), ഇബ്‌റാഹീം (38 ), റജിലാസ് (17 ), ഷർഹാൻ (13 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ ആയിരുന്നു അപകടം. ഇരിക്കൂറിൽ നിന്നും ഗുണ്ടൽപേട്ടയിൽ പോയി തിരിച്ചു വരികയായിരുന്ന വിവാഹ പാർട്ടി സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്.

No comments

Powered by Blogger.