ആംബുലൻസ് തട്ടി കാൽനടയാത്രക്കാരനായ മുൻ പഞ്ചായത് മെമ്പർ എം പി നാരായണൻ മരണപ്പെട്ടു

പയ്യന്നൂർ: എടാട്ട് ദേശീയപാതയിൽ ആംബുലൻസ് തട്ടി കാൽനടയാത്രക്കാരനായ മുൻ പഞ്ചായത് മെമ്പർ എം പി നാരായണൻ മരണപ്പെട്ടു. നിയന്ത്രണംവിട്ട ആംബുലൻസ് ഓട്ടോയിൽ ഇടിച്ചു് ഓട്ടോഡ്രൈവർ പിലാത്തറയിലെ എം സുരേശനെ  പരിക്കുകളോടെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിച്ചു. പരിയാരത്തുനിന്നും രോഗിയെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസ് ആണ് എടാട്ട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവെച് റോഡ് മുറിച്ചുകടക്കുകയായിരുന്ന നാരായണനെ തട്ടി നിയന്ത്രണം വിട്ട് ഓട്ടോയിൽ ഇടിക്കുകയായിരുന്നു.. ഓട്ടോയിൽ യാത്രക്കാരില്ലാത്തതിനാൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവായി. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

No comments

Powered by Blogger.