യു.ഡി.എഫ് ഹർത്താൽ കണ്ണൂരിൽ ചില സ്ഥലങ്ങളിൽ അക്രമം
യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഹര്‍ത്താലിനിടെ ഇരിട്ടിയില്‍ സംഘര്‍ഷം. ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇരിട്ടി താലൂക്കോഫീസും, ഗ്രാമീണ്‍ ബാങ്കും അടപ്പിച്ചു. താലൂക്കോഫീസിലെ ജീവനക്കാരും ഹര്‍ത്താലനുകൂലികളും തമ്മില്‍ ഉന്തും തള്ളും. KannurVarthakal.com താലൂക്കോഫീസില്‍ പ്രശ്നം സൃഷ്ടിച്ച 2കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് യു ഡി എഫിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഇരിട്ടി താലൂക് ഓഫീസിലെ ജീവനക്കാർപരിക്കുകളോടെ ഇരിട്ടി താലൂക് ആശുപത്രിയിൽ അഡ്മിറ്റ് ആയി.സീനിയർ ക്ലർക്ക് പ്രസാദ്, ഓഫീസ് അറ്റൻഡർ ജയേഷ് എന്നിവർക്കാണ് മർദ്ദനമേറ്റത് kannurVarthakal.com
തളിപ്പറമ്പ് താലൂക്ക് ഓഫിസിലേക്കും ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. KannurVarthakal.com യാത്രക്കാർക്ക് ആശ്വാസമായി കണ്ണൂർ ടൗണിൽ ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.