നാളെ കേരളത്തിൽ യു ഡി എഫ് ഹര്‍ത്താൽ

തിരുവനന്തപുരം: നാളെ യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിന് മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

സമാധാനപരമായ ഹര്‍ത്താലായിരിക്കും നടക്കുക. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഹര്‍ത്താല്‍ നടത്തി പ്രതിഷേധിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാവുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഹര്‍ത്താലിനെതിരേ രൂക്ഷ വിമര്‍ശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു. എന്തിന് വേണ്ടിയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് ഹർത്താൽ മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല അറിയിച്ചത്

No comments

Powered by Blogger.