ഇന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പെടുത്തി.

കണ്ണൂര്‍: മംഗളൂരുവിനും കോഴിക്കോടിനുമിടയില്‍ ഇന്നു മുതല്‍ ഒക്ടോബര്‍ 31 വരെ ട്രെയിനുകള്‍ക്കു നിയന്ത്രണം ഏര്‍പെടുത്തി. റെയില്‍വേ ട്രാക്കില്‍ നവീകരണപ്രവൃത്തി നടക്കുന്നതിനാലാണ് ട്രെയിനിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. Kannur Varthakal.com കോഴിക്കോട്-കണ്ണൂര്‍ പാസഞ്ചര്‍ സര്‍വീസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വീസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരുകോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. മംഗളൂരു കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വീസ് അവസാനിപ്പിക്കും. Kannur Varthakal.com നാഗര്‍കോവിലില്‍ നിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയോടും.രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
Kannur Varthakal.com കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവരെയും മംഗളൂരുവിലേക്ക് ആശുപത്രി, പഠനാവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവരെയുമാണ് ട്രെയിന്‍ നിയന്ത്രണം ഏറെ ബാധിക്കുക. എന്നാല്‍, 16, 23, 30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

No comments

Powered by Blogger.