കണ്ണൂര്‍ ഹാജി റോഡില്‍ കക്കൂസ് മാലിന്യം; മേയറുടെ ഓഫീസ് ഉപരോധിച്ചു


കണ്ണൂര്‍: ഹാജി റോഡിലെ മാലിന്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികളും തൊഴിലാളികളും കോര്‍പറേഷന്‍ മേയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണിവര്‍ സമരത്തിനെത്തിയത്. റോഡിലെ ഓവുചാലുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ജോലി ചെയ്യാനോ കാല്‍നട യാത്രക്കോ പറ്റാതായിട്ട് ഏറെ നാളായി. കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിരവധിതവണ നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ ശരിയാക്കാമെന്ന് പറഞ്ഞ് തങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. ഇന്ന് കാലത്ത് ജോലിക്കെത്തിയപ്പോഴാകട്ടെ ദുര്‍ഗന്ധം കാരണം റോഡില്‍ നില്‍ക്കാന്‍ പോലും കഴിയുന്നില്ല. സമീപങ്ങളിലെ ലോഡ്ജുകളില്‍ നിന്ന് മലം ഉള്‍പ്പെടെയുള്ള മലിനജലം ഹാജി റോഡിലെ ഓടയിലേക്ക് ഒഴുക്കിവിട്ടതിനാലാണീ ദുരിതമെന്നും ഇവര്‍ പറഞ്ഞു.
സമരക്കാരെത്തുമ്പോള്‍ മേയര്‍ മുറിയിലുണ്ടായിരുന്നില്ല. തുടര്‍ന്ന് സമരക്കാര്‍ മേയറുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. വിവിധ സംഘടനയുടെ നേതാക്കളായ എം ആര്‍ നൗഷാദ്, ഫാറൂഖ് വട്ടപ്പൊയില്‍, രതീഷ് ചിറക്കല്‍, വി എം സത്താര്‍, പി പി നാസര്‍, സാജിദ് എന്നിവര്‍ നേതൃത്വം നല്‍കി.

No comments

Powered by Blogger.