ശ്രീകണ്ഠപുരം മണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ കവർച്ച;പേരാവൂരിലെ മൂന്നു വിദ്യാർത്ഥികൾ കസ്റ്റഡിയിൽ


ശ്രീകണ്ഠപുരം:മണ്ണൂർ കടവ് പാലത്തിന് സമീപം സൂപ്പർ മാർക്കറ്റിൽ കവർച്ച.
ഇരിക്കൂർ സ്വദേശി സഹദിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാന പാതയോരത്തെ അൽ മദീന സൂപ്പർ മർക്കറ്റിലാണ് കവർച്ച നടന്നത്.അര ലക്ഷം രൂപയും സിഗരറ്റും ഉൾപ്പെടെയുള്ള  ഒരു ലക്ഷത്തോളം രൂപയുടെ് സാധനങ്ങളാണ് നഷ്ടമായിരിക്കുന്നത്.കവർച്ചയുമായി ബന്ധപ്പെട്ട് പേരാവൂർ സ്വദേശികളായ പത്തും പന്ത്രണ്ടും പതിമൂന്നു വയസ്സുകളുള്ള വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികളാണോ എന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.തിങ്കളാഴ്ച രാവിലെ 8.30 ഓടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.കമ്പിപാര ഉപയോഗിച്ച് ഷട്ടർ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്.മേശ വലിപ്പിന്റെ പൂട്ട് തകർത്താണ് പണം കവർന്നത്.തിങ്കളാഴ്ട പുലർച്ചെ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ ഇരിക്കൂർ പാലത്തിനു സമീപത്ത് സംശയാസ്പദമായി കണ്ടെത്തിയ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കവർച്ചയുടെ ചുരുളഴിഞ്ഞത്.
മോഷ്ടിച്ച പണവും മറ്റു സാധനങ്ങളും ഒരിടത്തു ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്നു ഇവർ പോലീസിനോട് പറഞ്ഞു.തൊണ്ടി മുതലുകൾ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു വിദ്യാലയത്തിൽ അന്വേഷിച്ചപ്പോൾ ഇവർ കൃത്യമായി സ്‌കൂളിൽ എത്താറില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം.നേരത്തെ ചെറിയ മോഷണക്കേസുകളിൽ ഇവർ പിടിയിലായിരുന്നതായും പോലീസ് പറഞ്ഞു.

No comments

Powered by Blogger.