കണ്ണൂർ; വെള്ളിയാഴ്ച അറവിനായി പോത്തിനെ ലഭിക്കുന്നില്ല; പശുക്കളെ മോഷ്ടിച്ച് അറുത്തയാൾ പിടിയിൽ

കണ്ണൂര്‍: മാട്ടൂലിൽനിന്നും കാലിയെ മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ഷെഫീഖ് ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച അറവിനായി പോത്തിനെ ലഭിക്കാത്തതിനെ തുടർന്ന് പ്രദേശത്തുനിന്നും കന്നുകാലിയെ കളവു ചെയ്ത് വില്‍പന നടത്തുകയായിരുന്നു.

ഒക്ടോബര്‍ ഏഴാം തീയ്യതാണ് കന്നുകാലി കളവുപോയത്. തുടർന്ന് കണ്ണപുരം എസ്. ഐ ടി.വി ധനഞ്ജയ് ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ തന്ത്രപരമായ അന്വേഷണത്തിലാണ് പ്രതി വലയിലായത്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ.

കന്നുകാലിയെ കാണാതായെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് എടക്കേപ്പുറം, ഇരിണാവ്, മാട്ടൂൽ, മടക്കര ഭാഗങ്ങളിൽ പൊലീസ് അന്വേഷണം നടന്നു. തുടർന്ന് മാട്ടൂല്‍ ഭാഗത്തേക്കുള്ള വഴിയിൽ വയലോരത്തു കന്നുകാലിയുടെ കാല്‍പാദവും ചാണകവും കണ്ടെത്തുകയായിരുന്നു.

അടുത്ത ദിവസം കണ്ണപുരം, പാപ്പിനിശ്ശേരി, മടക്കര, മാട്ടൂൽ, വളപട്ടണം ഭാഗത്തെ എല്ലാ കന്നുകാലി ശാലകളിലെയും കഴിഞ്ഞ ഒരാഴ്ചത്തെ അറവുമാടുകളെ കുറിച്ചുള്ള വിവരശേഖരണം നടത്തി.

തുടർന്നുള്ള ദിസവം വളപട്ടണം ഭാഗത്തേക്കുള്ള എല്ലാ തുകൽ ശേഖരണ കടകളിലും പരിശോധന നടത്തിയതിൽ പോത്തിന്റെതല്ലാത്ത തുകൽ കണ്ടെത്തി. അത്തരം തുകൽവന്നത് മടക്കര മാട്ടൂൽ ഭാഗത്താണെന്നു കണ്ടെത്തി. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ച അറവ് നടത്തിയവരുടെ എണ്ണം എടുത്തു. പുഴക്കരവമ്പ് ഒരു അറവ് നടന്നുവെന്ന് വിവരം ലഭിച്ച് പരിശോധിച്ചതിൽ കളവു പോയ കന്നുകാലിയുടെ കയറിന്റെ ബാക്കി ഭാഗം കണ്ടെടുത്തു.

മാട്ടൂലിൽ നിന്നും കന്നുകാലിയെ രാത്രി 12 മണിക്ക് മടക്കര ബസ് സ്റ്റാന്റിൽ കൊണ്ടുവന്നിറക്കിയതായി പറയപ്പെടുന്ന എയ്സ് മോഡൽ വണ്ടികളെക്കുറിച്ച് അന്വേഷിച്ചു. ആ ലിസ്റ്റില്‍ നിന്നും ഒരാളുടെ വണ്ടി ആ ദിവസം പ്രതി ആഷിഖ് വാടകയ്ക്കെടുത്തതായി മനസിലായി. തുടര്‍ന്ന് ഇരിണാവിൽ വച്ച് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ വെള്ളിയാഴ്ച അറവിനായി പോത്തിനെ ലഭിക്കാത്തതിനാല്‍ രാത്രി വൈകി കന്നുകാലിയെ കളവു ചെയ്ത് കിലോ മീറ്ററുകളോളംആളില്ലാ വയലിലൂടെ നടത്തിച്ച് കൊണ്ടുപോയി മാട്ടൂലിൽ നിന്നും വാഹനത്തിൽ കയറ്റി തിരികെ വീണ്ടും മടക്കര ഭാഗത്തുള്ള പുഴക്കരയിൽ വന്നു ആളൊഴിഞ്ഞ ഭാഗത്ത് വച്ച് കശാപ്പ് ചെയ്ത് വില്പന നടത്തിയതായി സമ്മതിച്ചു.

No comments

Powered by Blogger.