പയ്യന്നൂർ ചെറുപുഴ ബസ്സ് സമരം പിൻവലിച്ചു പയ്യന്നൂർ :ചെറുപുഴ - പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ്സുകൾ നടത്തിവന്ന മിന്നൽ പണിമുടക്ക് പിൻവലിച്ചു
കഴിഞ്ഞ ദിവസം മാത്തിൽ വൈപ്പിരിയത്ത് മത്സരിച്ചോടിയ ബസിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ ഉൾപ്പെട്ട സ്വകാര്യ ബസ്സ് ശ്രീ വിഷ്ണു കാങ്കോലിൽ തടഞ്ഞ് വെച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക്. ശ്രീ വിഷ്ണു ബസിന്റെ സർവ്വീസ് തടഞ്ഞതിനെതിരെ മറ്റ് സ്വകാര്യ ബസ്സുകൾ പാടിയോട്ടുചാൽ വയക്കരയിൽ നാട്ടുകാർ വെള്ളിയാഴ്ച രാവിലെ 11 ഓടെ തടഞ്ഞുവെക്കുകയും ചെയ്തു.തുടർന്നാണ് ബസ്സുകൾ സർവ്വീസ് നിർത്തിയത്. അപ്രതീക്ഷിത പണിമുടക്കിൽ യാത്രക്കാർ വലഞ്ഞിരിക്കുകയായിരുന്നു

No comments

Powered by Blogger.