തളിപ്പറമ്പിൽ റെഡ്‌ സിഗ്നലിൽ നിർത്താതെ വന്ന പോലീസ് ജീപ്പ് ഓട്ടോയിലിടിച്ച് യാത്രക്കാരന് പരിക്ക്.


പന്നിയൂര്‍ മദീന പള്ളിക്ക് സമീപം താമസിക്കുന്ന കുറ്റേ്യരികടവിലെ ചെറുകുന്നോന്റകത്ത് സൈനുദ്ദീനാണ്(38) പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജിൽ കഴിയുന്നത്. ഇന്നലെ വൈകുന്നേരം 4.45 ന് സംസ്ഥാനപാതയില്‍ മന്ന ജംഗ്ഷനിലായിരുന്നു അപകടം. തൃച്ചംബരം ചിന്‍മയറോഡില്‍ നിന്നും വണ്‍വേ തെറ്റിച്ച് വന്ന എസ്‌ഐ പി.എ ബിനുമോഹന്‍ സഞ്ചരിച്ച കെഎല്‍ 01-9965 ഔദ്യോഗിക വാഹനം ആലക്കോട് ഭാഗത്തുനിന്നും സംസ്ഥാനപാതയിലേക്ക് കയറുകയായിരുന്ന കെഎല്‍ 59-ഡി 7523 ഓട്ടോയില്‍ ഇടിക്കുകയായിരുന്നു ഓട്ടോയുടെ മുന്‍ഭാഗം തകര്‍ന്നു. തലക്ക് പരിക്കേറ്റ് അബോധാവസ്ഥയില്‍ റോഡില്‍ വീണ സൈനുദ്ദീനെ ഉടന്‍ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരത്തേക്കും മാറ്റുകയായിരുന്നു. പോലീസ് വാഹനം അമിതവേഗതയില്‍ വന്ന് സിഗ്നല്‍ നോക്കാതെ റോഡിലേക്ക് കയറിയതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ സംശയകരമായ സാഹചര്യത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ പിന്തുടര്‍ന്നാണ് പോലീസ് വാഹനം വന്നതെന്നാണ് പോലീസ് പറയുന്നത്. അപകടത്തിനിടയില്‍ ഇവര്‍ രക്ഷപ്പെട്ടുവത്രേ. പോലീസ് ജീപ്പിനും കേടുപാടുകള്‍ സംഭവിച്ചു.

No comments

Powered by Blogger.