പയ്യന്നൂർ -പെരിങ്ങോം- ചെറുപുഴ റൂട്ടിലെ ബസുകളുടെ മൽസരയോട്ടം തടയുന്നതിന് പഞ്ചിങ്ങ് വേണമെന്ന ആവശ്യം ശക്തമാകുന്നു


കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെ നാൽപ്പതോളം ബസുകൾ സർവീസ് നടത്തുന്ന ഈ റൂട്ടിൽ ബസുകളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവ് മൽസരയോട്ടത്തിനും തൻമൂലമുണ്ടാകുന്ന അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.
KannurVarthakal.com ബസുകളുടെ അമിതവേഗത നിരവധി മരണങ്ങൾക്കും കാരണമായിട്ടുണ്ട്. അമിതവേഗതയിൽ വരികയായിരുന്ന സ്വകാര്യ ബസിടിച്ച് അമ്മയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥി കഴിഞ്ഞ ദിവസം ദാരുണമായി മരിച്ചിരുന്നു.

മൽസരയോട്ടം തടയുന്നതിന്റെ ഭാഗമായി പെരിങ്ങോം പോലീസിന്റെ നേതൃത്വത്തിൽ പെരിങ്ങോത്ത് പഞ്ചിങ്ങ് ഏർപ്പെടുത്തിയിരുന്നു KannurVarthakal.com . പിന്നീട് പയ്യന്നൂർ സി ഐ വിളിച്ചുചേർത്ത ബസുടമകളുടെയും തൊഴിലാളികളുടെയും യോഗതീരുമാനപ്രകാരം കോത്തായിമുക്ക്, പെരിങ്ങോം എന്നീ കേന്ദ്രങ്ങളിൽ പഞ്ചിങ്ങ് ആരംഭിക്കുകയും. ഇതോടെ ഈ റൂട്ടിലെ മൽസരയോട്ടം കുറയുകയും ചെയ്തിരുന്നു. എന്നാൽ സ്വകാര്യ ബസുടമകളുടെ സമ്മർദ്ദത്തിന് വഴങ്ങി പഞ്ചിങ്ങ് പൊടുന്നനെ നിർത്തുകയും. ഇതോടെ മൽസരയോട്ടം കൂടുകയും അപകടങ്ങൾ വർധിക്കുകയും ചെയ്തുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.KannurVarthakal.com മൽസരയോട്ടം തടയുന്നതിന് പോലീസ് കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബഹുജന സംഘടനകളും നാട്ടുകാരും സമരരംഗത്താണ്. മൽസരയോട്ടം തടയണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ പ്രവർത്തകർ ലഘുലേഖ വിതരണം ചെയ്യുകയും. മൽസരിച്ചോടിയ ബസുകൾ ഡി വൈ എഫ് ഐ പ്രവർത്തകർ പെരിങ്ങോത്ത് തടഞ്ഞുവെക്കുകയും ചെയ്തു. പെരിങ്ങോം പോലീസ് KannurVarthakal.com പഞ്ചിങ്ങ് സംവിധാനം ഏർപ്പെടുത്തുമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

No comments

Powered by Blogger.