കണ്ണൂർ ജില്ലയിൽ ഉദ്യോഗാർത്ഥികളെ വലച്ച് പി എസ് സി യുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ


കണ്ണൂർ ജില്ലയിൽ ലാസ്റ്റ് ഗ്രേഡ് പരീക്ഷക്ക് അപേക്ഷിച്ചവർക്ക് പി എസ് സി പരീക്ഷാ കേന്ദ്രം കൊടുത്തത് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായത് ഉദ്യോഗാർത്ഥികളെ വലച്ചു. കണ്ണൂരിൽ നിന്നും 230 കിലോമീറ്ററിൽ കൂടുതൽ ദൂരം വരെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ച പി എസ് സി യുടെ നടപടി നിരവധി പേരുടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.  മാസങ്ങളോളം തയ്യാറെടുത്ത് സർക്കാർ ജോലി സ്വപ്നം കണ്ട് പരീക്ഷ എഴുതാൻ തയ്യാറാടുത്തവരെ വലയ്ക്കുന്ന ഈ നടപടിക്കെതിരെ ഉദ്യോഗാർത്ഥികളിൽ നിന്നും വൻ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

No comments

Powered by Blogger.