കേളകം പോലീസ്ജീപ്പിൽ രഹസ്യകാമറകൾ നിയമലംഘകർ ഇനി കുടുങ്ങും

കേളകം
:നിയമലംഘകരേയും സാമൂഹ്യവിരുദ്ധരേയും കാമറ കണ്ണിൽ കുടിക്കി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇരിട്ടി ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളിൽ കാമറ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷനിലെ വാഹനത്തിലും കാമറ സ്ഥാപിച്ചത്.ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നിർദ്ദേശാനുസരണമാണ് വാഹനങ്ങളിൽ കാമറകൾ സ്ഥാപിക്കുന്നത്.കേളകം പോലീസ് സ്റ്റേഷനിലെ പോലീസുകാരും കേളകത്തെ വ്യാപാരികളും ചേർന്നാണ് കാമറകൾ വാങ്ങാനുള്ള പണം സ്വരൂപീച്ചത്.
19000 രൂപയോളം മുടക്കിയാണ് ജീപ്പിന്റെ മുന്നിലും പുറകുവശത്തുമായി രണ്ട് കാമറകൾ സ്ഥാപിച്ചത്.ഏത് ദിശയിലേക്ക് വേണമെങ്കിലും കാമറയുടെ ദിശമാറ്റി നിർത്താം.യാത്രക്കാരുടെ ദൃശ്യങ്ങളും ഉൾപ്പെടെ പകർത്താവുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ വാഹനത്തിന്റെ മുന്നിൽ സ്ഥാപിച്ച സ്‌ക്രീനിൽ കാണാൻ സാധിക്കും.24 മണിക്കൂറും പ്രവർത്തന സജ്ജമായ കാമറയിൽ തെളിഞ്ഞ ദൃശ്യങ്ങൾ ഒരു മാസത്തോളം സൂക്ഷിച്ചു വെക്കാനും സാധിക്കത്തക്ക വിധത്തിലാണ് കാമറയുടെ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്.

പുതിയ സംവിധാനം ഫലപ്രദമാണെന്നും കാമറ കണ്ണിൽ കുടുങ്ങി ദിനംപ്രതി നിയമപാലകരുടെ കയ്യിൽപ്പെടുന്ന നിയമലംഘകരുടെ എണ്ണം വർധിച്ചതോടെയാണ് പോലീസ് വാഹനങ്ങളിലെ കാമറ സംവിധാനം അത്ര നിസ്സാര സംഭവമല്ലെന്നും സംഗതി ഗംഭീരമാണെന്നും പോലീസ് അധികാരികൾ തിരിച്ചറിഞ്ഞത്.
ഇതോടെയാണ് പോലീസ് വാഹനങ്ങളിൽ കാമറകൾ സ്ഥാപിക്കാൻ ഒരുങ്ങിയത്.ഇതിനോടകം തന്നെ ഇരിട്ടി
ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങളിൽ കാമറകൾ
സ്ഥാപിച്ചു കഴിഞ്ഞു.

No comments

Powered by Blogger.