പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ജി.എസ്.ടി വേണം ഒക്ടോബര്‍ 13ന് പമ്പുകൾ അടച്ചിടും


പെട്രോളിയം ഉല്‍പന്നങ്ങള്‍ ചരക്കുസേവന നികുതിക്ക് കീഴില്‍ കൊണ്ടുവരണമെന്നതടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച്‌ രാജ്യത്തെ 54000ത്തോളം പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ ഒക്ടോബര്‍ 13ന് പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നു. 54000ത്തിലധികം ഡീലര്‍മാര്‍ അടങ്ങുന്ന യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട്(യു.പി.എഫ്) ആണ് പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ പമ്പ് ഉടമകളുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ ഇതുവരെ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തുന്നത്. ഓരോ ആറുമാസവും ഡീലര്‍മാര്‍ക്കുള്ള മാര്‍ജിനുകള്‍ പുതുക്കണമെന്നതടക്കം നിരവധി ആവശ്യങ്ങളാണ് ഡീലര്‍മാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 1 മുതല്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ദിനംപ്രതി നിശ്ചയിക്കുന്ന സംവിധാനത്തിനെതിരെയും ഡീലര്‍മാര്‍ രംഗത്തുവന്നിട്ടുണ്ട്. ദിനംപ്രതി വില നിശ്ചയിക്കുന്നത് ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഗുണകരമല്ലെന്നാണ് ഇവരുടെ വാദം. പെട്രോളിയം ഉല്‍പന്നങ്ങള്‍ വീട്ടില്‍ എത്തിച്ചുകൊടുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശവും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഡീലര്‍മാര്‍ പ്രതിഷേധിക്കുന്നുണ്ട്.

No comments

Powered by Blogger.