സി.പി.എം നേതാവും പയ്യന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ജി.ഡി.നായർ (ജി. ദാമോദരൻ നായർ - 78) അന്തരിച്ചു.


പയ്യന്നൂർ: സി.പി.എം നേതാവും പയ്യന്നൂർ നഗരസഭയുടെ മുൻ ചെയർമാനുമായിരുന്ന ജി.ഡി.നായർ (ജി. ദാമോദരൻ നായർ - 78) അന്തരിച്ചു. കരിവെള്ളൂരിൽ സി.പി.എം.ലോക്കൽ സമ്മേളനത്തിൽ

പങ്കെടുത്ത് അന്നൂരിലെ വീട്ടിലെത്തിയ ശേഷം നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച രാത്രി ആസ്പത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നിലവിൽ സി.പി.എം ഏരിയാ കമ്മിറ്റി അംഗമായ ജി.ഡി.നായർ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യമാണ്‌.
ലൈബ്രറി കൗൺസിൽ സംസ്ഥാന ഭാരവാഹിയും പയ്യന്നൂരിലെ സഹകരണ ഹോട്ടലായ കൈരളിയുടെ സഹകരണ സംഘം പ്രസിഡന്റുമാണ്. പയ്യന്നൂർ റൂറൽ ബാങ്ക് പ്രസിഡന്റ്, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്, കണ്ണൂർ സർവ്വകലാശാല സെനറ്റംഗം, കേരള പൊലൂഷൻ കൺട്രോൾ ബോർഡംഗം, തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 31 വർഷം കണ്ടങ്കാളിയിലെ പയ്യന്നൂർ മുനിസിപ്പൽ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.ശാന്തമ്മയാണ് ഭാര്യ. മക്കൾ: ശ്രീലേഖ, മനോജ്, സുനിൽ. മരുമക്കൾ: പ്രിയ (അദ്ധ്യാപിക, അന്നൂർ യു.പി.സ്കൂൾ), ശുഭ,ഗംഗാധരൻ (റിട്ട. അദ്ധ്യാപകൻ).ജി.ഡി.നായരുടെ മൃതദേഹം വ്യാഴാഴ്ച രണ്ടു മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിലും, മൂന്നു മണിക്ക് അന്നൂർ വേമ്പു സ്മാരക വായനശാലയിലും പൊതുദർശനത്തിന് വയ്ക്കും. അഞ്ചു മണിയോടെ കണ്ടങ്കാളിയിൽ സംസ്കരിക്കും.

No comments

Powered by Blogger.