ഇരിട്ടിയിലെ ആദ്യകാല ഡോക്ടർ പി. ബാലഗോപാലൻ (86 ) അന്തരിച്ചു ഇരിട്ടിയിലെ ആദ്യകാല ഡോക്ടർ പി. ബാലഗോപാലൻ (86 ) അന്തരിച്ചു.മട്ടന്നൂർ സ്വദേശിയും മട്ടന്നൂരിലെ  ആദ്യകാല ഡോക്ടറുമായിരുന്ന അന്തരിച്ച വി.ആർ . നായരുടെ മകനായ ഡോ . ബാലഗോപാലൻ  1960 കാലഘട്ടം മുതൽ ഇരിട്ടിയിലെ ആതുര ശുശ്രൂഷാ രംഗത്ത് സജീവമായിരുന്നു. ഇടക്കാലത്ത് രണ്ട് വർഷത്തോളം കാലം വിദേശത്ത് പോയിരുന്ന ഡോക്ടർ തിരിച്ചു വന്നതിനു ശേഷവും ഇരിട്ടിയിൽ തന്റെ കർമ്മ രംഗത്തു സജീവമായിരുന്നു. കുറച്ചു കാലമായി അസുഖ ബാധിതനായ അദ്ദേഹം കൂട്ടുപുഴക്കടുത്ത് പേരട്ടയിൽ താമസമാക്കിയത് മുതൽ തന്റെ ചികിത്സാരംഗം അവിടേക്കു മാറ്റുകയായിരുന്നു. 1970 കളിൽ ഇരിട്ടിയിൽ ആദ്യമായി ലോറി പാർസൽ സർവീസായ ടി വി എസ്സിന്റെ ബുക്കിങ് ഓഫീസ് തുടങ്ങിയതും ഇദ്ദേഹമായിരുന്നു.
ഭാര്യ : സരോജിനി. മക്കൾ : ശ്രീകുമാർ ( ദുബായി ), ശ്രീലത (ദുബായ് ), ശ്രീജയ, ശ്രീജിത്ത്. മരുമക്കൾ :  സീന, വിജയരാഘവൻ, ബിന്ദു, പരേതനായ മധു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയോടെ.

No comments

Powered by Blogger.