നാറാത്ത് ആയുധ പരിശീലനക്കേസ്; നാലു വര്‍ഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍

കണ്ണൂരിലെ നാറാത്ത് ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്ന കേസില്‍ നാലു വര്‍ഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയില്‍. മുണ്ടോന്‍വയല്‍ കണിയാറക്കല്‍ തൈക്കണ്ടി അസ്ഹറുദീന്‍(23) ആണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടിയിലായത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കലാപം ലക്ഷ്യമിട്ട് 2013 ഏപ്രില് 23 മുതല് നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. കേസില്‍ 21 പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

മയ്യില്‍ പോലീസാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു

No comments

Powered by Blogger.