ബാങ്ക് നിക്ഷേപങ്ങൾ മ്യൂച്ചൽ ഫണ്ടുകളിലേക്ക് മാറ്റുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറഞ്ഞതോടെ മ്യൂച്ചൽ ഫണ്ടുകളിലേക്ക്‌ നിക്ഷേപങ്ങൾ മാറ്റുന്ന നിരവധി പേരുണ്ട്. കൂടുതൽ നിക്ഷേപകർ എത്തുന്നതിനനുസരിച്ച് മ്യൂച്ചൽ ഫണ്ട്‌ കമ്പനികൾ പലവിധ സ്കീമുകളുമായി രംഗത്തുണ്ട്. മ്യൂച്ചൽ ഫണ്ടുകളുടെ പ്രേത്യേകതകൾ ചുവടെ :

1) നഷ്ട സാധ്യത (Risk Factor)
പലരും മ്യൂച്ചൽ ഫണ്ട് രംഗത്തെ റിസ്ക്‌ ഫാക്ടർ മറച്ചുവച്ചാണ് നിക്ഷേപകരിൽ നിന്ന് പണം ഈടാക്കുന്നത്. എന്നാൽ മാർക്കറ്റിംഗ് -നെക്കുറിച്ച് നന്നായി പഠിച്ചു വേണം നിക്ഷേപം നടത്താൻ. വിപണിയുടെ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കാതെ നിക്ഷേപം നടത്തുന്നവർക്ക് പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.

2) ദീർഘ കാല ആദായം (Long Term Return)
ബാങ്ക് നിക്ഷേപം പോലെ മാസവരുമാനം പ്രതീക്ഷിച്ച് ചെയ്യേണ്ട ഒന്നല്ല മ്യൂച്ചൽ ഫണ്ട്. മ്യൂച്ചൽ ഫണ്ടുകളിലെ ആദായം ദീർഘകാലത്തിൽ ലഭിക്കുന്നതാണ്. എല്ലാ മാസവും ലാഭം കിട്ടുകയാണ് ഉദ്ദേശമെങ്കിൽ ബാങ്കിലോ, പെൻഷൻ പ്ലാനിലോ നിക്ഷേപിക്കുക.

3)  പണം പിൻവലിക്കൽ  (Cash Withdrawal)
മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്ന പണം ഒരു വർഷത്തിനുള്ളിൽ പിൻവലിക്കേണ്ടി വന്നാൽ നൽകേണ്ടി വന്നേക്കാവുന്ന എക്സിറ്റ് ലോഡുകളും കുറഞ്ഞ-കാല  ക്യാപിറ്റൽ ഗെയിൻ ടാക്സുകളും പലർക്കും അറിയില്ല എന്നതാണ് സത്യം. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം.

4) നിക്ഷേപ തുക ( Investment Amount )
മ്യൂച്ചൽ ഫണ്ടുകളുടെ നിക്ഷേപ തുക നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്കീമിനനുസരിച്ചാണ്. ലിക്വിഡ് ഫണ്ടിലും മറ്റുമാണ് നിക്ഷേപിക്കുന്നതെങ്കിൽ ചെലവ് വളരെ കുറവായിരിക്കും.

തയ്യാറാക്കിയത്,
മുരളീകൃഷ്ണൻ. കെ
(സാമ്പത്തിക വിദഗ്ദ്ധനാണ് ലേഖകൻ )
9961424488

No comments

Powered by Blogger.