മോട്ടോര്‍ വാഹന പണിമുടക്ക്; ബസുടമാ സംഘടനകള്‍ പങ്കെടുക്കില്ല


തിരുവനന്തപുരം: ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളിലായി നടത്തുന്ന അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ബസുടമകളുടെ സംഘടനകള്‍. പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞമാസം 22ന് കരിദിനം ആചരിക്കുകയും ധര്‍ണ നടത്തുകയും ചെയ്തിരുന്നെന്നാണ് ബസുടമകളുടെ വിശദീകരണം. ഒക്ടോബര്‍ 11ന് ഇരുമ്പനം ഐഒസി പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.
സമരം ആഹ്വാനം ചെയ്ത അഖിലേന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസിന്റെ ആവശ്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നത് സംബന്ധിച്ച് യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ അഭ്യര്‍ത്ഥിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ബസ് തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) നല്‍കുന്ന വിശദീകരണം.

No comments

Powered by Blogger.