കണ്ണൂർ പാനൂർ കാട്ടുമുക്കത്തുള്ള പള്ളി ദർസിലേക്ക് പോയ വിദ്യാർത്ഥിയെ കാണാതായതായി പരാതി.


കാസർകോട് ബെണ്ടിച്ചാൽ സ്വദേശിയായ ദർസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. ബെണ്ടിച്ചാൽ മണ്ടലിപ്പാറയിലെ പരേതനായ അഷ്‌റഫിന്റെ മകൻ അബൂതാഹിറിനെയാണ് ഞായറാഴ്ച മുതൽ കാണാതായത്. കണ്ണൂർ പാനൂർ കാട്ടുമുക്കത്തുള്ള പള്ളി ദർസിലെ വിദ്യാർത്ഥിയാണ് അബൂതാഹിർ. അവധി കഴിഞ്ഞ് ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് ഇളയച്ഛന്റെ കൂടെ താഹിർ ദർസിലേക്ക് പോയത്. തളിപ്പറമ്പ സ്വദേശിയായ ഇളയച്ഛൻ അവിടെ ഇറങ്ങുകയും കണ്ണൂർ കെഎസ്ആർടിസി ബസ്സിൽ കയറ്റി വിട്ടു എന്നാൽ ഇതു വരെ അബൂതാഹിർ ദർസിലെത്തിയില്ലെന്ന് അധികൃതർ അറിയിച്ചു. താഹിറിന്റെ കയ്യിൽ മൊബൈൽഫോൺ ഇല്ലാത്തത് കാരണം ബന്ധപ്പെടാനും സാധിക്കുന്നില്ല. എന്നാൽ രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ താഹിറിന്റെ കൈവശമുള്ളതായി ബന്ധുക്കൾ പറഞ്ഞു. അബൂതാഹിറിന്റെ മാതാവ് നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
  കുട്ടിയെ കുറിച്ച് വിവരം കിട്ടുന്നവർ.     7561007916  ഈ  നംമ്പറിൽ അറിയിക്കുക

No comments

Powered by Blogger.