കല്ലാച്ചിയിൽ പവര്‍കട്ട് സമയത്ത് ആഭരണങ്ങളുമായി നവവധു കാമുകനൊപ്പം ഒളിച്ചോടി


കണ്ണൂര്‍: കരണ്ടുപോയ സമയത്ത് കാമുകനൊപ്പം കടന്നുകളഞ്ഞ നവവധു ഇരുവീട്ടുകാരെയും കുഴക്കി. ഒരു മാസം മുമ്പ് വിവാഹിതയായ യുവതിയാണ് ഭര്‍ത്തൃവീട്ടില്‍ നിന്നും കാമുകനൊപ്പം രാത്രി കടന്നുകളഞ്ഞത്. കല്ലാച്ചി തെരുവാന്‍ പറമ്പ് സ്വദേശിയായ യുവാവുമായി വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. പാനൂര്‍ സ്വദേശിയായ യുവാവു(24)മായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വിവാഹ സമയത്ത് കാമുകന്‍ ഗള്‍ഫിലായിരുന്നു.
മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ വിവാഹം നടന്നതായി അറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ വീട്ടുകാര്‍ തയ്യാറായതുമില്ല. പിന്നീട് കാമുകന്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് രാത്രി ബൈക്കിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്.
ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും വീട്ടുകാരും നാദാപുരം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെ ഇരുവരും സ്റ്റേഷനില്‍ ഹാജരായി. വടകര കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു

No comments

Powered by Blogger.