മജ്ലിസ് മദ്രസ ഫെസ്റ്റ് ഇന്ന്


കണ്ണൂര്‍: മജ്‌ലിസ് മദ്രസ്സ ബോർഡിനു കീഴിൽ നടക്കുന്ന  കണ്ണൂർ മേഖല മദ്രസ്സ ഫെസഫ്റ്റ് ഇന്ന് രാവിലെ 9 മണി മുതൽ കണ്ണൂർ മുസിപ്പൽ ഹൈസ്ക്കൂളിൽ വെച്ച് നടക്കും. കണ്ണൂർ  സീനിയർ ഡെപ്യൂട്ടി കലക്ടർ ബി.അബ്ദുൾ നാസർ ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മജ്‌ലിസ് മദ്രസ്സ ബോർഡിനു കീഴിലെ കണ്ണൂർ -കാസർഗോഡ് ജില്ലകളിലെ ക്ലസ്റ്റർ തല വിജയികളായ ആയിരത്തിൽപരം സർഗ്ഗ പ്രതിഭകൾ മാറ്റുരക്കും. മജ്ലിസ് മദ്രസ എഡുക്കേഷൻ ബോർഡ് ഡയറക്ടർ സുഷീർ ഹസ്സൻ മുഖ്യാതിഥിയായിരിക്കും. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. കണ്ണൂർ ADM യൂസുഫ് ,കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ അഡ്വ.ലിഷാ ദീപക്, ഡോ. ജ്യോതി പി.എം ,ഡോ.മുഷ്താഖ്, മുഹമ്മദ് ശാഫി, പി.ടി.പി സാജിദ,യു.പി സിദ്ദീഖ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.

No comments

Powered by Blogger.