35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ സീരിയല്‍ നടി കണ്ണൂരിൽ പിടിയില്‍
കണ്ണൂര്‍: ബെംഗളുരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ മലയാളി സീരിയല്‍ താരം തലശേരിയില്‍ പിടിയില്‍. കോഴിക്കോട് സ്വദേശിനി തനൂജയാണ് അറസ്റ്റിലായത്.ടെമ്പിള്‍ ഗേറ്റിലെ പുതിയ റോഡിലെ ക്വാര്‍ട്ടേര്‍സില്‍ നിന്നാണ് തനൂജ(24 )യെ തലശേരി സി.ഐ കെ.ഇ പ്രേമചന്ദ്രനും നേതൃത്വത്തിൽ കർണാടക കലഗട്ടപുര എസ്.ഐ. നാഗേഷും സംഘവും അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സ്വദേശിനിയുടെ സ്വര്‍ണാഭരങ്ങളാണ് പ്രതി കവര്‍ന്നത്.

ബാംഗ്ലൂർ കനകപുരക്കടുത്തെ കാലഗട്ടപുര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പയ്യന്നൂർ സ്വദേശിനിയുടെ വീട്ടിൽനിന്ന് കഴിഞ്ഞ മാസം 28 നാണ് സ്വർണാഭരണങ്ങൾ കളവുപോയത്.മലയാളത്തിലെ ചില സീരിയലുകളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള തനൂജ കഴിഞ്ഞ ആഗസ്തിലാണ് കർണാടകയിൽ റിട്ട: പോലീസ് എസ്. ഐ.യുടെയും ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥയുടെയും വീട്ടിൽ ജോലിക്കെത്തിയത് 20 ദിവസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വസ്തയായി തനൂജ മാറിയിരുന്നു. സെപ്തംബർ 28 ന് തനൂജയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായത്. വ്യാജ വിലാസവും ഫോൺ നമ്പറുമാണ് വീട്ടുകാർക്ക് തനൂജ നല്കീരുന്നത്.

തുടർന്ന് കർണാടക പോലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തനൂജ കണ്ണൂർ കോഴിക്കോട് ഭാഗത്തു ഫോൺ ചെയ്തതായി കണ്ടെത്തുകയും കേരള പോലീസിന്റെ സഹായം തേടുകയുമായിരുന്നു. തുടർന്ന് പോലീസ് തനൂജ ഒരുയുവാവുമായി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന് മനസിലാക്കുകയും. യുവാവിനെ ഉപയോഗിച്ച് തനൂജയ്ക്ക് ഫോൺ ചെയ്യുകയും വടകരയിലെത്താൻ പറയുകയും ചെയ്തു എന്നാൽ വടകരയിലെത്തിയ പോലീസുകാർക്ക് തനൂജയെ കണ്ടെത്താനായില്ല. തുടർന്നുള്ള അന്വേഷണത്തിൽ തനൂജ തലശ്ശേരിയിൽ താമസിച്ചിരുന്നതായി മനസിലായി. ത​ല​ശേ​രി​യി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന്‌ ത​ല​ശേ​രി​യി​ലെ സി​ഐ യു​ടെ സ്ക്വാ​ഡ് ക​ണ്ടെ​ത്തി. ഈ ​യു​വാ​വി​നെ ക​സ്‌​റ്റ​ഡി​യി​ലെ​ടു​ത്ത്‌ ചോ​ദ്യം ചെ​യ്‌​ത​തി​നെ തു​ട​ര്‍​ന്നാ​ണ് ടെ​മ്പി​ള്‍​ഗേ​റ്റ്‌ പു​തി​യ റോ​ഡി​ലെ യു​വ​തി​യു​ടെ താ​മ​സ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യ​ത്‌.

ഈ ​വീ​ട്ടി​ല്‍ ര​ഹ​സ്യ നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ പോ​ലീ​സ്‌ ത​നൂ​ജ എ​റ​ണാ​കു​ള​ത്തു നി​ന്നും പു​ല​ര്‍​ച്ചെ വീ​ട്ടി​ലെ​ത്തി​യ ഉ​ട​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രുവിലേ​ക്ക്‌ കൊ​ണ്ടു​പോ​യ പ്ര​തി​യെ അ​റ​സ്റ്റ്‌ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്യു​ക​യും ചെ​യ്‌​തു.

ഡി​വൈ​എ​സ്‌​പി പ്രി​ന്‍​സ്‌ ഏ​ബ്ര​ഹാ​മി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം ടൗ​ണ്‍ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍, ത​ല​ക​ട്ട​പു​ര എ​സ്‌​ഐ നാ​ഗേ​ഷ്‌, ത​ല​ശേ​രി സി​ഐ​യു​ടെ സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ളാ​യ ബി​ജു​ലാ​ല്‍, അ​ജ​യ​ന്‍, വി​നോ​ദ്‌, വി​ജേ​ഷ്‌ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. ക​വ​ര്‍​ച്ചാ മു​ത​ലു​ക​ള്‍ ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്‌ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ല്‍ നി​ന്നും പോ​ലീ​സ്‌ ക​ണ്ടെ​ടു​ത്തു.

No comments

Powered by Blogger.