കണ്ണൂര്‍ അക്രമം: 12 ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ നരഹത്യാ ശ്രമത്തിന് കേസ്


പാനൂരിലെ സി.പി.എം -ബി.ജെ.പി അക്രമവുമായി ബന്ധപ്പെട്ട് പന്ത്രണ്ടോളം ബി.ജെ.പി പ്രവര്‍ത്തകരുടെ പേരില്‍ പാനൂര്‍ പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു. ഏതാനും ബി.ജെ.പി പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പാനൂര്‍ മേഖലയില്‍ ഇന്നലെ അരങ്ങേറിയ അക്രമത്തില്‍ പതിനെട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പതിമൂന്ന് ആളുകള്‍ സി.പി.എം പ്രവര്‍ത്തകരാണ്. ഒരു ബി.ജെ.പി പ്രവര്‍ത്തകനും പൊലീസുദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അതേസമയം,​ ബി.ജെ.പി അക്രമത്തില്‍ പ്രതിഷേധിച്ച്‌ സി.പി.എം ആഹ്വാനം ചെയ്ത പാനൂര്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. പാനൂര്‍ നഗരസഭ, കുന്നോത്ത്പറമ്ബ്, തൃപ്പങ്ങോട്ടൂര്‍, ചൊക്ളി, മൊകേരി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലുമാണ് സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

No comments

Powered by Blogger.