രണ്ട് കോടിയുടെ ഹെറോയിനുമായി കണ്ണൂർ സ്വദേശികൾ പിടിയിൽ


വയനാട് മാനന്തവാടിയിൽ വെച്ചാണ് രണ്ട് കോടിയുടെ ലഹരിമരുന്നുമായി കണ്ണൂർ സ്വദേശികൾ പിടിയിലായത്. ഹെറോയിനുമായി പിടിയിലായ അഞ്ചുപേരിൽ നാല് കണ്ണൂർ സ്വദേശികളും ഒരു ഉത്തർ പ്രദേശുകാരനുമാണുള്ളത്.

എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് സ്വകാര്യലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു വേട്ട. പ്രതികളിൽ നിന്നും പിടികൂടിയ വസ്തു ഹെറോയിനാണെന്ന് രാവിലെ എക്സൈസ് സ്ഥിരീകരിച്ചു. വിപണിയിൽ രണ്ടു കോടിയോളം വിലവരും ഇത്. ലഹരിമരുന്ന് ഡൽഹിയിൽ നിന്നുമാണ് എത്തിച്ചത്.

ഇന്നലെ വൈകീട്ട് പ്രതികൾ മാന്തവാടി സ്വകാര്യലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു.നാലുപേർ കണ്ണൂർ പയ്യന്നൂർ സ്വദേശികളും ഒരാൾ ഉത്തർപ്രദേശുകാരനുമാണ്. യു.പി മധുര സ്വദേശിയായ അജയ് സിങാണ് ഒന്നാം പ്രതി. ലഹരിമരുന്ന് വാങ്ങാൻ ലോഡ്ജിൽ എത്താമെന്ന് പറഞ്ഞയാളെ പൊലീസ് തിരയുകയാണ്. കൂടുതൽ പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മലബാർ മേഖലയിലെ ഉപഭോക്താക്കളായിരുന്നു ലക്ഷ്യം.പ്രതികൾക്ക് അന്തർസംസ്ഥാന ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കും

No comments

Powered by Blogger.