ഐ വി ശശിക്ക് കിട്ടിയ അവസാനത്തെ കൈയ്യടി കണ്ണൂര്‍ ജനതയുടേത്

കണ്ണൂര്‍: ഐ വി ശശിയും സീമയും അവസാനമായി പങ്കെടുത്ത ചടങ്ങ് തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങ്. സിനിമാരംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്ന ചടങ്ങ് അവാര്‍ഡ് വിതരണത്തിന്റെ ഭാഗമായി നടന്നിരുന്നു. ചടങ്ങില്‍ ഐ വി ശശിയെയും ആദരിച്ചിരുന്നു. സാഗരം സാക്ഷിയായി തലശ്ശേരിയിലെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ആരാധകരുടെ കൈയ്യടിയും ആര്‍പ്പുവിളിയുമായിരുന്നു ജനപ്രിയ സംവിധായകന് ലഭിച്ചത്.

മലയാള സിനിമയുടെ വസന്തകാല സംവിധായകനും സഹധര്‍മ്മിണി സീമയും സദസ്സിലേക്ക് കടന്നുവരുമ്പോള്‍ ലഭിച്ച ആരവം അവസാനത്തേതാകുമെന്ന് മലയാളികള്‍ ഒരിക്കലും കരുതിയില്ല. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കുറെക്കാലമായി വിശ്രമജീവിതം നയിച്ചുവരുന്ന ശശി തന്റെ ജന്മനാടിനടുത്ത് നടക്കുന്ന തലശ്ശേരിയിലെ ചടങ്ങില്‍ അസുഖം മറന്നാണ് എത്തിയത്. ഭാര്യ സീമക്കൊപ്പം കൈവീശി പുഞ്ചിരിയോടെ അഭിവാദ്യമര്‍പ്പിക്കുന്ന രംഗമാണ് നിര്യാണമറിഞ്ഞപ്പോള്‍ ഏവരുടെയും മനസ്സില്‍ തെളിഞ്ഞുവരുന്നത്. കഴിഞ്ഞ മാസം 10ന് ഞായറാഴ്ചയാണ് മുഖ്യമന്ത്രിയുടെ അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് ശശിയെയും സീമയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചത്.
മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയാണ് ഐ വി ശശിയെന്ന് ചടങ്ങില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞിരുന്നു

No comments

Powered by Blogger.