ഇരിട്ടി നഗരസഭ പദ്ധതി വിശദീകരണ യോഗം യു ഡി എഫ് കൗണ്സിലര്മാര് ബഹിഷ്കരിച്ചു


ഇരിട്ടി:ഇരിട്ടി നഗരസഭ പദ്ധതി വിശദീകരണ യോഗം യു ഡി എഫ് കൗണ്സിലര്മാര് ബഹിഷ്കരിച്ചു.ശനിയാഴ്ച എന് യു ഐ എ യോഗം വിളിച്ച് ചേര്ത്തപ്പോള് യോഗത്തില് നിന്നും ഇരിട്ടി വാര്ഡ് കൗണ്സിലറെ ഇറക്കി വിട്ടെന്നും വഴിയോരകച്ചവടക്കാരായചിലരെ മാത്രം തിരഞ്ഞ് പിടിച്ച് അവര്ക്കെതിരെ നടപടി സ്വീകരിക്കുന് നഗരസഭയുടെ നടപടി തിരുത്തണമെന്നാവശ്യപ്പെട്ടും,243 വഴിയോരകച്ചവടക്കാര്ക്ക് മുഴുവനും തിരിച്ചറിയല് കാര്ഡ് നല്കാത്തത് സംബന്ധിച്ച് യോഗത്തില് ഉന്നയിച്ചപ്പോള് വ്യക്തമായ മറുപടി ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് പദ്ധതി വിശദീകരണ യോഗം ബഹിഷ്കരിച്ച് യു ഡി എഫ് കൗണ്സിലര്മാര് ഇറങ്ങിപ്പോയത്.സ്റ്റാന്ഡിംഗ്കമ്മറ്റി ചെയര്മാന്മാരായ പി വി മോഹനന്, സി മുഹമ്മദലി, എം കെ ഇന്ദുമതി, പി കെ ബള്ക്കീസ് ഉള്പ്പെടെയുള്ള 12 കൗണ്സിലര്മാരാണ് യോഗത്തില് പങ്കെടുക്കാതെ ഇറങ്ങിപ്പോയത്

No comments

Powered by Blogger.