പാനൂരില്‍ നാളെ ഹര്‍ത്താല്‍


പാനൂരില്‍ നാളെ ഹര്‍ത്താല്‍. ആര്‍ എസ് എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കണ്ണൂര്‍പാനൂരില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
സിപിഐ എം ജാഥക്ക് നേരേ ആര്‍ എസ് എസ് നടത്തിയ ബോംബാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാനൂര്‍ കൈവേലിക്കലാണ് ജാഥക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. ഇന്ന് വൈകീട്ട് 5.10നാണ് അക്രമികള്‍ ജാഥക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്.
ഇഎം അശോകന്‍,മോഹനന്‍ തുടങ്ങി അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശേരി സഹകരണ ആശുപതിയില്‍ പ്രവേശിപ്പിച്ചു.നാളെ  പാറാട്‌  ,കടവത്തൂർ കല്ലിക്കണ്ടി തൂവ്വക്കുന്ന്  ചെറുപ്പറബ്‌. കുന്നോത്ത്‌ പറബ്‌.  പുത്തൂർപാനൂർ,പൂക്കോം, കീഴ്മാടം,കരിയാട്, പെയിലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് സിപിഎം ഹർത്താൽ*

No comments

Powered by Blogger.