ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെന്ന പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് നല്‍കിവരുന്ന ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടെന്ന പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. Kannur Varthakal.com സംഭവമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍  കോളേജിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി….
Kannur Varthakal.com
ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ ഭക്ഷണത്തിലാണ് ജീവനുള്ള പുഴുക്കളെ കണ്ടതായി പറയപ്പെടുന്നത്. സംഭവം കണ്ടറിഞ്ഞ വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റിന് എതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നതോടെ പഠനം നിര്‍ത്തിവെക്കേണ്ട സ്ഥിതിയിലുമായി. സംഭവമറിഞ്ഞ് കണ്ണൂരില്‍ നിന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.kannur Varthakal.com
ഹോസ്റ്റലിലെ ഭക്ഷണകാര്യങ്ങള്‍ കുട്ടികള്‍ത്തന്നെയാണ് നോക്കുന്നതെന്നും അവര്‍ക്കുവേണ്ടിയുള്ള ഭക്ഷണം കുട്ടികള്‍ നേതൃത്വം നല്കുന്ന സംഘമാണ് തയ്യാറാക്കുന്നതെന്നും വിമല്‍ജ്യോതി മാനേജ്‌മെന്റ് അവകാശപ്പെടുന്നു…

No comments

Powered by Blogger.