വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി സംശയം


വിളക്കോട് ഗവ:യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി സംശയം . ഒക്ടോബർ 30 തിങ്കളാഴ്ച്ച രാവിലെ നിരവധി കുട്ടികളാണ് ഛർദിയും വയറുവേദനയുമായി ആശുപത്രിയിലെത്തിയത്.സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥരും സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂളിലെ കിണർവെള്ളത്തിൽ നിന്നാണെന്ന സംശയത്തെ തുടർന്ന് വെള്ളം പരിശോധനയ്ക്കയച്ചു. മുഴക്കുന്നു പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും സ്കൂളിൽ ക്യാമ്പ് ചെയ്ത് വിദ്യാർത്ഥികളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചുവരുന്നുണ്ട്. പാല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ സമീപത്തെ അംഗൻവാടി എന്നിവടങ്ങളിലെ കുട്ടികൾക്കും അസ്വസ്ഥതകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷ്യ വിഷബാധ വിളക്കോട് ഗവ: എൽ പി സ്കൂളിൽ നിന്നും ഉണ്ടായതല്ല എന്ന നിഗമനത്തിലാണ് അധികൃതർ . അസ്വസ്ഥതകൾ അനുഭവപ്പെട്ട വിദ്യാർഥികൾ പേരാവൂർ, ഇരിട്ടി ഗവ: ആശുപത്രികളിൽ ചികിത്സതേടി .

No comments

Powered by Blogger.