അ​ഞ്ച​ര​ക്ക​ണ്ടി​യി​ൽ വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി


ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണാ​ടി​വെ​ളി​ച്ച​ത്ത് വ്യാ​ജ​മ​ണ​ൽ നി​ർ​മാ​ണ കേ​ന്ദ്രം ക​ണ്ടെ​ത്തി. അ​ന​ധി​കൃ​ത​മാ​യി ഇ​വി​ടെ സൂ​ക്ഷി​ച്ച 40 ലോ​ഡോ​ളം മ​ണ​ൽ പി​ടി​കൂ​ടി. ആ​യി​ക്ക​ര ഹാ​ർ​ബ​റി​ന്‍റെ ആ​ഴം​കൂ​ട്ട​ൽ പ്ര​വൃ​ത്തി​ക്കാ​യി ഡ്ര​ഡ്ജ് ചെ​യ്തു നീ​ക്കു​ന്ന ചെ​ളി ശേ​ഖ​രി​ച്ച് ക​ട​ൽ​മ​ണ​ലും പേ​രി​നു പു​ഴ​മ​ണ​ലും ചേ​ർ​ത്ത് വി​ൽ​ക്കു​ന്ന ത​ട്ടി​പ്പു​സം​ഘ​ത്തി​ന്‍റെ മി​ക്സിം​ഗ് യൂ​ണി​റ്റാ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.

അ​ര​ക്കി​ലോ​മീ​റ്റ​ർ വ്യ​ത്യാ​സ​ത്തി​ലാ​യി ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് മ​ണ​ൽ സം​ഭ​ര​ണ​വും വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ​വും ന​ട​ന്നു​വ​ന്നി​രു​ന്ന​ത്. ഡ്ര​ഡ്ജ് ചെ​യ്തു നീ​ക്കു​ന്ന ചെ​ളി​യും മ​ണ​ലും 100 അ​ടി​ക്ക് 2000 രൂ​പ നി​ര​ക്കി​ലാ​ണ് തു​റ​മു​ഖ അ​ധി​കൃ​ത​ർ വി​ൽ​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും സ്ഥ​ലം നി​ക​ത്തു​ന്ന​തി​നും മ​റ്റു​മാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. ഡ്ര​ഡ്ജിം​ഗ് മ​ണ​ൽ വാ​ങ്ങി സം​ഭ​രി​ക്കു​ന്ന മ​ണ​ൽ​മാ​ഫി​യ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള പു​ഴ​മ​ണ​ലും ത​ദ്ദേ​ശീ​യ​മാ​യി അ​ന​ധി​കൃ​ത​മാ​യി ശേ​ഖ​രി​ക്കു​ന്ന ക​ട​ൽ​മ​ണ​ലും ചേ​ർ​ത്ത് വ​ൻ വി​ല​യ്ക്ക് വി​റ്റു​വ​രി​ക​യാ​ണ്. ഇ​ത്ത​രം മ​ണ​ലി​ന് ഒ​രു ലോ​ഡി​ന് 15,000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ഈ ​മ​ണ​ൽ ഉ​പ​യോ​ഗി​ച്ച് വീ​ടു നി​ർ​മി​ച്ചാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ന​കം​ത​ന്നെ ചോ​ർ​ച്ച സം​ഭ​വി​ക്കു​മെ​ന്ന് എ​ൻ​ജി​നി​യ​ർ​മാ​ർ പ​റ​യു​ന്നു. ച​ക്ക​ര​ക്ക​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ പി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ മ​ണ​ൽ നി​ർ​മാ​ണ​കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന് ടി​പ്പ​റു​ക​ളി​ലും ടോ​റ​സ് ലോ​റി​ക​ളി​ലു​മാ​ണ് മ​ണ​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

ഇ​തു​കൂ​ടാ​തെ മ​ണ​ൽ കൊ​ണ്ടു​പോ​കു​ന്ന ലോ​റി​ക​ൾ​ക്ക് ബൈ​ക്കു​ക​ളി​ൽ സു​ര​ക്ഷ​യും ഒ​രു​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മ​ണ​ൽ മാ​ഫി​യാ സം​ഘ​ത്തി​ലെ ഒ​രു യു​വാ​വ് അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്തു​ന്ന മ​റ്റൊ​രു ലോ​റി ത​ട​യു​ക​യും ച​ക്ക​ര​ക്ക​ൽ എ​സ്ഐ​യാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റു​ള്ള​വ​ർ മ​ണ​ലു​മാ​യി ത​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ എ​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ്യാ​ജ മ​ണ​ൽ മാ​ഫി​യാ സം​ഘ​ത്തി​ലെ യു​വാ​വ് എ​സ്ഐ ച​മ​ഞ്ഞ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​തെ​ന്നാ​ണു വി​വ​രം.

എ​സ്ഐ ച​മ​ഞ്ഞ് ചി​ല​ർ പ​ണ​പ്പി​രി​വു ന​ട​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ മ​ണ​ൽ വി​ല്പ​ന സം​ഘ​ത്തെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്. എ​സ്ഐ ക​ന​ക​രാ​ജ്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷ​നി​ൽ, ദാ​മോ​ദ​ര​ൻ, സ​ദ​ക്ക​ത്ത്, സു​ജി​ത്ത്, പ്ര​വീ​ൺ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. 

No comments

Powered by Blogger.