കോടതി സ്റ്റോർ റൂമിൽ കള്ളൻകയറി.

പയ്യന്നൂർ.മജിസ്ട്രേറ്റ് കോടതിയുടെ വടക്ക് ഭാഗത്തെ പ്രോപ്രട്ടി മുറിയിൽ സൂക്ഷിച്ച കേസ് തീർന്ന തൊണ്ടിമുതലുകൾ മോഷണം പോയി. എക്സൈസ് അധികൃതർ പിടികൂടിയ ചാരായമാണ് കടത്തികൊണ്ടുപോയത് ഇന്നലെ രാത്രി 9:30 മണിയോടെയാണ് സംഭവം. ഗ്രില്ലിട്ട മുറിയുടെ പൂട്ട് തകർത്താണ് മോഷണം നടന്നത്.മോഷ്ടാക്കളിൽ ഒരാൾ പയ്യന്നൂർ പോലീസ് പിടിയിൽ. ചാരായം കഴിച്ച ശേഷം പുതിയ ബസ്റ്റാന്റിൽ അടിപിടികൂടുന്നതിനിടെ തമിഴ്നാട് സ്വദേശിയും മാത്തിൽ ചൂരലിൽ താമസക്കാരനായ തങ്കപ്പന്റെ മകൻ രാജനെ(36)യാണ് എസ്.ഐ കെ.പി. ഷൈനും സംഘവും പിടികൂടിയത്
ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജുനിയർ സൂപ്രണ്ട് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

No comments

Powered by Blogger.