ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ട് പേർകൂടി അറസ്റ്റിൽ


ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ട് പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നീവരാണ് അറസ്റ്റിലായത്. വളപട്ടണം പോലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.kannurvarthakal.com ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.kannurvarthakal.com

ഹംസയാണ് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. ഹംസയ്ക്ക് രാജ്യാന്തരതലത്തിലെ ഐഎസ് നേതൃത്വവുമായി ബന്ധമുണ്ടെന്നു വൃക്തമായതായി പോലീസ് പറഞ്ഞു.

തുർക്കിയിൽനിന്ന് ഐഎസ് പരിശീലനം നേടി സിറിയയിലേക്കു kannurvarthakal.com കടക്കുന്നതിനിടെ തുർക്കി പോലീസ് പിടികൂടി നാട്ടിലേക്കു തിരിച്ചയച്ച മൂന്നു പേരെ പോലീസ് ബുധനാഴ്ച പിടികൂടിയിരുന്നു. മയ്യിൽ ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പിൽ കെ.വി. അബ്ദുൽ റസാഖ് (24), മുണ്ടേരി കൈപ്പക്കയിൽ കെ.സി. മിഥിലാജ് (26), മുണ്ടേരി പടന്നോട്ട്മെട്ട എം.വി.ഹൗസിൽ എം.വി. റാഷിദ് (23) എന്നിവരാണ് അറസ്റ്റിലായത്.

No comments

Powered by Blogger.