ജയരാജന്റെകൈവെട്ടുമെന്ന്ജനരക്ഷായാത്രയില്‍ കൊലവിളി വി മുരളീധരനെതിരെ കേസെടുത്തു


കണ്ണൂര്‍ : അക്രമരാഷ്ട്രീയത്തിനെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൈവെട്ടുമെന്നുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയില്‍ കേസെടുത്തു. മുദ്രാവാക്യം വിളിയുടെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവ് ചെയ്ത് നേതാവ് വി മുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കേസ്. സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. നേരത്തെ വെട്ടേറ്റ് ഒരു കൈക്ക് സ്വാധീനം നഷ്ടമായ പി. ജയരാജന്റെ മറ്റേ കൈയും വെട്ടുമെന്ന ഭീഷണി ബി.ജെ.പി. പ്രവര്‍ത്തകര്‍ ജനരക്ഷാ യാത്രയ്ക്കിടെ മുഴക്കിയതാണ് വിവാദമായത്.
യാത്ര കൂത്തുപറമ്പിലെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകള്‍ വിവാദ മുദ്രാവാക്യം മുഴക്കിയത്. ബി.ജെ.പി നേതാവ് വി.മുരളീധരന്‍ പങ്കുവച്ച ലൈവ് വീഡിയോയ്ക്കിടയില്‍ മനുഷ്യത്വഹീനമായ മുദ്രാവാക്യങ്ങള്‍ ഉണ്ടെന്നും സി.പി.എം ആരോപിച്ചു.

സി.പി.എം. നേതാക്കള്‍ക്കെതിരേ കൊലവിളി നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി പി. ജയരാജനും രംഗത്തെത്തിയിരുന്നു. 'ബി.ജെ.പി നേതാവ് വി. മുരളീധരന്‍ തന്റെ ഫെയ്സ്ബുക്കിലൂടെ പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ ദൃശ്യം പ്രചരിപ്പിച്ചിരിക്കുകയാണ്. നേതാക്കളുടെ പ്രോല്‍സാഹനത്തോടെയാണ് ജനരക്ഷാ യാത്രയില്‍ കൊലവിളി നടത്തിയതെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും' അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ജീവിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ യാത്രയിലൂടെ ബി.ജെ.പി നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാനാണ് ആഹ്വാനം ചെയ്ുന്നതയ്. ഒറ്റക്കൈയന്‍ പരാമര്‍ശത്തിനെതിരേ ജയരാജന്‍ പ്രത്യേക നിയമ നടപടിക്കും ഒരുങ്ങുന്നുണ്ട്.

No comments

Powered by Blogger.