സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. 4 പേർക്ക് പരിക്ക്. കൈവേലിക്കലിൽ സംഘർഷം


സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. കൈവേലിക്കലിൽ സംഘർഷം പാനൂർ: കൈവേലിക്കലിൽ സി.പി.എം പ്രകടനത്തിന് നേരെ ബോംബേറ്. പ്രവർത്തകർക്ക് പരിക്കേറ്റു.സി.പി.എം കൈവേലിക്കലിൽ നടത്തിയ സമ്മേളനം കഴിഞ്ഞ് നടന്ന പ്രകടനത്തിന് നേരെ കൈവേലിക്കൽ ടൗണിൽ വെച്ചാണ് ബോംബേറുണ്ടായത്. പതിയിരുന്ന ബി.ജെ.പി. സംഘമാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.പുത്തൂർ ലോക്കൽ കമ്മിറ്റി അംഗം അശോകൻ മാസ്റ്റർ ഉൾപ്പെടെ മോഹനൻ, ഭാസ്കരൻ, ചന്ദ്രൻ, ബാലൻ, എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാനൂർ സി.ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്

No comments

Powered by Blogger.