പത്തായക്കുന്ന് BJP ഓഫീസിന് നേരെ ബോബേറ്


ഇന്ന് പുലർച്ചെ 12.30 ഓടെയാണ് പത്തായക്കുന്നിലെ പാട്യം പഞ്ചായത്ത് ബി ജെ പി ഓഫീസിന് നേരെ ബോംബേറുണ്ടായത്. ബോംബേറിൽ
ഓഫീസിന്റെ ചുമരും ജനലും തകർന്നു.ചുമരിന് വിള്ളലുണ്ടായി. ജനലിന്റെ വാതിലുകൾ തകർന്ന് തെറിച്ചു വീണു.മേൽക്കൂര ഷീറ്റിനും  കേട് പാട് സംഭവിച്ചിട്ടുണ്ട്.സമീപത്തെ രണ്ട് ബോംബ് സ്ഫോടനമുണ്ടായതായി നാട്ടുകാർ പറഞ്ഞു. കതിരൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.അക്രമത്തിൽ ബിജെപി ജില്ലാ സിക്രട്ടറി വി പി സുരേന്ദ്രൻ ശക്തമായി പ്രതിഷേധിച്ചു.

No comments

Powered by Blogger.