കണ്ണൂരില്‍ എടിഎം തകര്‍ത്ത് വന്‍ കവര്‍ച്ച
കണ്ണൂര്‍: മാങ്ങാട് ദേശീയപാതയോരത്തെ ഫെഡറല്‍ ബാങ്കിന്റെ കീഴിലുള്ള ഇന്‍ഡ്യ വണ്‍ എ ടി എം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ ടി എം മെഷീന് തകര്‍ത്തിരിക്കുന്നത്. എത്ര പണമാണ് നഷ്ടപ്പെട്ടരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. വളരെ കുറച്ച് തുക മാത്രം നിക്ഷേപിക്കുന്ന പതിവുള്ള ഇവിടെ 21 ന് അറുപതിനായിരം രൂപയാണ് നിക്ഷേപിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇന്ന് രാവിലെ 8 മണിയോടെ കെട്ടിട ഉടമ എ ടി എമ്മിന്റെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ടതിനാല്‍ സംശയം തോന്നി ബാങ്ക് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയായിരുന്നു.ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ്കവര്ച്ച ബോധ്യപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു നാഷണല്‍ പര്‍മിറ്റ് ലോറി സംശയാസ്പദ സാഹചര്യത്തില്‍ എ ടി എമ്മിന് മുന്നില്‍ വളരെ നേരം നിര്‍ത്തിയിട്ടതായി ചിലര്‍ പോലീസില്‍ അറിയിച്ചിട്ടുണ്ട്.
പ്രതികള്‍ക്കായി എ ടി എം കൗണ്ടറിന് മുകളിലുള്ള പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് ബേങ്കിന്റെ സി സി ടി വി സി ഐ എം കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് വിദഗ്ധരും തെളിവെടുത്തു.
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.