ആറളം കിഴ്പ്പള്ളി വിയറ്റ്നാം റിസർവ്വ് വനത്തിൽ മാലാനെ വേട്ടയാടിയ പ്രതികളെ പിടികൂടി


ആറളം കിഴ്പ്പള്ളി വിയറ്റ്നാം റിസർവ്വ് വനത്തിൽ മാലാനെ വേട്ടയാടിയ പ്രതികളെ കൊട്ടിയൂർ ഫോറസ്റ്റ് ഡപ്യൂട്ടി റയിഞ്ചർ കെ.വി.ആനന്ദിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 1.30 ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  നടത്തിയ അന്വേഷണത്തിൽ പ്രതികളെയും തോക്ക്, കത്തി, മറ്റ് ആയുധങ്ങളും പിടികൂടി. ഒന്നാം പ്രതി പഴയങ്ങാടി മുജീബ് ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 1.30 യോടെ ഓട്ടോയിൽ കടത്തുകയായിരുന്ന മാലാന്റ ശരിരഭാഗങ്ങൾ.  തിര നിറച്ച തോക്കും,മാൻ പിടിയുള്ള കത്തിയും ഇരുമ്പ് പാരയും (ദണ്ഡ്) എന്നിവ ഓട്ടോയുടെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി .പ്രതികളെ ഇന്ന് മട്ടന്നൂർ മുൻസിഫ് മുമ്പാകെ ഹാജരാക്കും.
ആറളം,കൊട്ടിയൂർ,കണ്ണവം റെയിഞ്ച് ഓഫിസർമാർ പങ്കെടുത്തു.ആറളത്ത് നിന്ന് കഴിഞ്ഞയാഴ്ച മലാനെ വേട്ടക്കാർ കൊണ്ടുപോയിരുന്നു..ഇതിന്റെ തുടർ അന്വേഷണത്തിന്റെ ഭാഗമായി പരിശോധന ശകതമാക്കിയിരുന്നു.

No comments

Powered by Blogger.