വടകര നാദാപുരം റോഡ് ജംഗ്ഷനിൽ KSRTC യും ബൈക്കും കൂട്ടിയടിച്ച്‌ മൂന്ന് പേർ മരണപ്പെട്ടുവടകര: കെ.ടി ബസാറില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു.കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസില്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നേരിട്ട് ഇടിക്കുകയായിരുന്നു.

ബൈക്ക് യാത്രികരായ മൂന്നുപേരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ മരിച്ചയാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലാണ്. ബൈക്കും ബസും അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
കൊയിലാണ്ടി നന്തി സ്വദേശികളാണ് ഇവരെന്ന് അറിയുന്നു. നാദാപുരം റോഡിലെ കല്യാണ വീട്ടില്‍ നിന്നു മടങ്ങുമ്പോഴാണ് അപകടം. കാറിനെ മറികടക്കുന്നതിനിടയില്‍ കോഴിക്കോട്-തലശേരി റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി ഷമീർ, ഷാഹുൽ ,റിസ്വാൻ എന്നിവർ ആണ് മരിച്ചത്

No comments

Powered by Blogger.