വെ​ങ്ങ​ര​യി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച


പ​ഴ​യ​ങ്ങാ​ടി: വെ​ങ്ങ​ര​യി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. ചെ​മ്പ​ല്ലി​ക്കു​ണ്ട് റോ​ഡി​ലെ വെ​ങ്ങ​ര അ​ക്ഷ​യ​കേ​ന്ദ്ര​ത്തി​നു സ​മീ​പ​മു​ള്ള മൊ​ത്ത​ങ്ങ ത​റ​വാ​ട് തൊ​ണ്ട​ച്ച​ൻ ദേ​വ​സ്ഥാ​ന​ത്തി​ന്‍റെ ഭ​ണ്ഡാ​ര​മാ​ണ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. പ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ഷ്ട​പ്പെ​ട്ട​താ​യി പ​ഴ​യ​ങ്ങാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ഇ​ന്ന​ലെ രാ​വി​ലെ ഇ​തി​ന് സ​മീ​പ​മു​ള്ള വ്യാ​പാ​രി ക​ട​തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഭ​ണ്ഡാ​രം തു​റ​ന്ന​നി​ല​യി​ൽ ക​ണ്ട​ത്.ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷം ക​ളി​യാ​ട്ടം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഭ​ണ്ഡാ​രം കു​ത്തിത്തു​റ​ന്ന് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
 

No comments

Powered by Blogger.