വ​യ​ല‌​പ്ര പാ​ർ​ക്കി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ വി​ള​യാ​ട്ടം വാ​ഹ​ന​ങ്ങ​ൾ ആ​ക്ര​മി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

പ​ഴ​യ​ങ്ങാ​ടി: ജി​ല്ലാ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ചെ​മ്പ​ല്ലി​ക്കു​ണ്ട് വ​യ​ല​പ്ര പാ​ർ​ക്കി​ൽ തി​രു​വോ​ണ നാ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 
ഇ​വി​ടെ​യെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റി​ന്‍റെ കാ​റ്റ് അ​ഴി​ച്ചു വി​ടു​ക​യും വാ​ഹ​ന​ത്തി​ന്‍റെ ഗ്ലാ​സു​ക​ളും ക​ണ്ണാ​ടി​ക​ളും ത​ക​ർ​ക്കു​ക​യും ചെ​യ്തു. 
പാ​ർ​ക്കി​ലെ​ത്തി​യ അ​ബ്ദു​ള്ള (17), അ​ഫ്നാ​സ് (17), മു​ഹാ​ദ് (17) എ​ന്നി​വ​ർ​ക്കാ​ണ് പ​രിക്കേ​റ്റ​ത്. ഇ​വ​രെ പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ​ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ല് പേ​ർ​ക്കെ​തി​രെ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.​ സം​ഭ​വ​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ സി​ഐ പി.​കെ. സു​ധാ​ക​ര​ൻ സ്ഥ​ല​ത്തെ​ത്തി. കൂ​ടാ​തെ പാ​ർ​ക്കി​ലെ​ത്തു​ന്ന​വ​രെ ജ​ന​കീ​യ വി​ചാ​ര​ണ ചെ​യ്യാ​റു​ണ്ടെ​ന്ന് സി​ഐ സു​ധാ​ക​ര​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് നി​രീ​ക്ഷ​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

No comments

Powered by Blogger.