യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: പ്ര​തി​ക​ൾ കേ​ര​ളം വി​ട്ട​താ​യി സൂ​ച​ന


ത​ളി​പ്പ​റ​മ്പ്: മൊ​ബൈ​ല്‍ മോ​ഷ​ണ സം​ഭ​വ​ത്തി​ല്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നു ക​ണ്ട് പോ​ലീ​സ് വി​ട്ട​യ​ച്ച യു​വാ​വി​നെ പൊ​തു​ജ​ന​മ​ധ്യ​ത്തി​ല്‍ മ​ര്‍​ദിച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി 308 പ്ര​കാ​രം വ​ധ​ശ്ര​മ​ത്തി​ന് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​പ്പാ​ലം സ്വ​ദേ​ശി ബ​പ്പൂ​ന്‍റാ​ട സി. ​ദി​ല്‍​ഷാ​ദ് (22), കാ​ര്യാ​മ്പ​ല​ത്തെ റ​മീ​സ് (23) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ ക​ർ​ണാ​ട​ക​യി​ലേ​ക്കോ ഗോ​വ​യി​ലേ​ക്കോ ക​ട​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മ​ര്‍​ദന​മേ​റ്റ അ​ള്ളാം​കു​ളം ഫാ​ത്തി​മാ​സി​ലെ ജു​നൈ​ദി​നെ (23) ക​ണ്ണൂ​ര്‍ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വച്ച് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി​യു​ടെ ക്രൈം​സ്‌​ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പി​ലെ​ത്തി​ച്ച ജു​നൈ​ദി​ല്‍​നി​ന്നും പ​രാ​തി എ​ഴു​തി​വാ​ങ്ങി​യ​ശേ​ഷ​മാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ര​ണ്ടം​ഗ​സം​ഘം കോ​ര്‍​ട്ട് റോ​ഡി​ലെ ഷാ​ലി​മാ​ര്‍ ടെ​ക്സി​ന് മു​ന്നി​ല്‍ വെ​ച്ച് ജു​നൈ​ദി​നെ ക്രൂ​ര​മാ​യി മ​ര്‍​ദിച്ച് ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. ഒ​ന്നാം​പ്ര​തി ദി​ല്‍​ഷാ​ദ് ത​ളി​പ്പ​റ​മ്പി​ലെ ഒ​രു വ്യ​വ​സാ​യി​യു​ടെ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

സം​ഘ​ത്തി​ലു​ള്‍​പ്പെ​ട്ട ഉ​ണ്ട​പ്പ​റ​മ്പി​ലെ മു​ഹ​മ്മ​ദ് മു​ഫാ​സി​നെ ഞാ​യ​റാ​ഴ്ച രാ​ത്രി​ത​ന്നെ പോ​ലി​സ് പി​ടി​കൂടി. ​ദി​ല്‍​ഷാ​ദ്, റ​മീ​സ് എ​ന്നി​വ​രാ​ണ് ജു​നൈ​ദി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തെ​ന്നു പോ​ലി​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത് മു​ഫാ​സാ​ണ്. ജു​നൈ​ദി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ​താ​ണെ​ന്ന മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് പെ​റ്റി കേ​സെ​ടു​ത്ത​ശേ​ഷം മു​ഫാ​സി​നെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.
 

No comments

Powered by Blogger.