പാ​പ്പി​നി​ശേ​രിയില്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ണ​ൽ​ക​ട​ത്ത് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു.

പാ​പ്പി​നി​ശേ​രി: പോ​ലീ​സി​നെ വെ​ട്ടി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മ​ണ​ൽ​ക​ട​ത്ത് ലോ​റി​നി​യ​ന്ത്ര​ണം വി​ട്ടു വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു. വൈ​ദ്യു​ത തൂ​ൺ ര​ണ്ടാ​യി ത​ക​ർ​ന്നു ന​ടു​റോ​ഡി​ലേ​ക്കു വീ​ണു. എ​ന്നി​ട്ടും മു​ന്നോ​ട്ടു​നീ​ങ്ങി​യ ലോ​റി പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി. എ​ന്നാ​ൽ ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ പാ​പ്പി​നി​ശേ​രി പാ​റ​ക്ക​ൽ റോ​ഡി​ലാ​ണു സം​ഭ​വം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ചേ​ദി​ച്ചു. സ​മീ​പ​ത്തെ മ​തി​ലും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. തൂ​ൺ ത​ക​ർ​ന്ന ശ​ബ്ദം​കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രും പോ​ലീ​സി​നൊ​പ്പം ലോ​റി പി​ടി​കൂ​ടാ​ൻ പ​ര​ക്കം പാ​ഞ്ഞു. ഒ​ടു​വി​ൽ പാ​റ​ക്ക​ല്ലി​നു സ​മീ​പം ജം​ഗ്ഷ​നി​ൽ വ​ച്ചാ​ണു ലോ​റി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ​ള​പ​ട്ട​ണം എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​എ​സ്ഐ.​പ്ര​സാ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു മ​ണ​ൽ​ക്ക​ട​ത്ത് ലോ​റി പി​ടി​കൂ​ടി​യ​ത്. ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.
 

No comments

Powered by Blogger.