നി​രോ​ധി​ത പ്ലാ​സ്റ്റി​ക് വി​ല്പ​ന​യ്​ക്കെ​തി​രേ ഇ​രി​ക്കൂ​റി​ൽ ന​ട​പ​ടി ശ​ക്ത​മാ​ക്കു​ന്നു

ശ്രീ​ക​ണ്ഠ​പു​രം: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​വും ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ന് ഇ​രി​ക്കൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 50 കി​ലോ​യോ​ളം പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്തു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​ല​ത​വ​ണ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും പ​ല സ്ഥാ​പ​ന​ങ്ങ​ളും ഇ​രു​പ​ത് മൈ​ക്രോ​ണി​ൽ താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ വ​രെ വി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി​യ​ത്.
 

No comments

Powered by Blogger.