പെ​രി​ങ്ങ​ത്തൂ​ര്‍-കാ​ഞ്ഞി​ര​ക്ക​ട​വ് റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം: ഹൈ​ക്കോ​ട​തി

പാ​നൂ​ർ: പെ​രി​ങ്ങ​ത്തൂ​ര്‍-​കാ​ഞ്ഞി​ര​ക്ക​ട​വ് റോ​ഡ് പ്ര​വൃ​ത്തി മൂ​ന്ന് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പെ​രി​ങ്ങ​ത്തൂ​ര്‍-ക​രി​യാ​ട് റോ​ഡി​ല്‍ പ​ല ഭാ​ഗ​ങ്ങ​ളി​ലും റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ണി​ച്ചു സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ക​നാ​യ പെ​രി​ങ്ങ​ത്തൂ​രി​ലെ ജാ​ഫ​ർ ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.
റോ​ഡ് പ്ര​വൃ​ത്തി​യി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ കോ​ട​തി ഇ​ട​പെ​ടു​മെ​ന്നും ഹൈ​ക്കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ത​ട​സം നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും കാ​ല​താ​മ​സം വ​രു​ത്തു​ക​യാ​ണെ​ങ്കി​ൽ പു​തി​യ ക​രാ​റു​കാ​ര​നെ ഏ​ൽ​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്നും സ​ർ​ക്കാ​രി​ന് വ​ന്ന മു​ഴു​വ​ന്‍ ന​ഷ്ട​വും നി​ല​വി​ലു​ള്ള ക​രാ​റു​കാ​ര​നി​ൽ നി​ന്ന് ഈ​ടാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
റോ​ഡ് പ്ര​വ്യ​ത്തി​ക്ക് വേ​ണ്ടി ഏ​ക​ദേ​ശം 5.40 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു. ക​രാ​ർ പ്ര​കാ​രം ക​ഴി​ഞ്ഞ ഏ​പ്രി​ൽ 28ന് ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു. നി​ല​വി​ലു​ള്ള എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം പെ​രി​ങ്ങ​ത്തൂ​രി​ൽ നി​ന്നും 2.5 കി​ലോ​മീ​റ്റ​ർ പ്ര​വൃ​ത്തി​ക്കാ​ണ് ക​രാ​ർ. നി​ല​വി​ലു​ള്ള റോ​ഡ് 5.5 വീ​തി​ക്ക് മെ​ക്കാ​ഡം ടാ​ർ ചെ​യ്യു​ക​യും ഇ​രു​വ​ശ​വും അ​ര​മീ​റ്റ​ർ വീ​തി​യി​ലും 60 സെ​ന്‍റി മീ​റ്റ​ർ ആ​ഴ​ത്തി​ലും ര​ണ്ട് ഓ​വു​ചാ​ൽ നി​ർ​മി​ക്കേ​ണ്ട​തു​മാ​ണ്.
എ​ന്നാ​ൽ പി​ഡ​ബ്ല്യു​ഡി പ്ര​വൃ​ത്തി​ക്ക് ത​ട​സ​മാ​വും വി​ധം രാ​ഷ്ട്രീ​യ ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ത​ട​യു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.
 

No comments

Powered by Blogger.