തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​ന് അ​ന്ത്യാ​ഞ്ജ​ലി


മ​ട്ട​ന്നൂ​ർ: കാ​റി​ടി​ച്ചു മ​രി​ച്ച തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​ന്‍റെ മൃ​ത​ദേ​ഹം ആ​യി​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സം​സ്ക​രി​ച്ചു. തെ​രു​വ് സ​ർ​ക്ക​സ് ക​ലാ​കാ​ര​നും ന​ട​നു​മാ​യ തി​ല്ല​ങ്കേ​രി​യി​ലെ സു​ലൈ​മാ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം കാ​വും​മ്പ​ടി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ സം​സ്ക​രി​ച്ച​ത്.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു മ​ട്ട​ന്നൂ​രി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. തു​ട​ർ​ന്നു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചി​റ്റാ​രി​പ്പ​റ​മ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന സു​ലൈ​മാ​ൻ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണു മ​രി​ക്കു​ന്ന​ത്. തെ​രു​വു​ക​ളി​ൽ ട്യൂ​ബ് പൊ​ട്ടി​ച്ച് അ​ഭ്യാ​സം കാ​ണി​ക്കു​ന്ന സു​ലൈ​മാ​ൻ തേ​ൻ തു​ള്ളി, ന​ന്മ​ക​ൾ പൂ​ക്കും കാ​ലം, കാ​ലം പ​റ​ഞ്ഞ​ത് എ​ന്നീ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ.​പി.​ജ​യ​രാ​ജ​ൻ എം​എ​ൽ​എ, പി.​പു​രു​ഷോ​ത്ത​മ​ൻ, എ​ൻ.​വി.​ച​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​ർ അ​ന്ത്യ​മോ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു

No comments

Powered by Blogger.