വിദ്യാരംഭം


മട്ടന്നൂർ

 നഗരസഭ ലൈബ്രറിയുടെയും നഗരസഭയുടെയും സംയുക്താഭി മുഖ്യത്തിൽ നടത്തുന്ന വിദ്യാരംഭം 30 -09-2017 ന് മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവ: യു പി സ്കൂളിൽ നടക്കും.
 രാവിലെ 8.30 നു ആരംഭിക്കുന്ന ചടങ്ങിൽ  എല്ലാ വിഭാഗത്തിലും പെട്ട സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുക. ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞിന്റെ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം നഗരസഭ ലൈബ്രറിയിലോ ആംഗൻവാടികളിലോ 25 നു  മുമ്പ്  രജിസ്റ്റർ ചെയണം.  വിദ്യാരംഭം ആലോചന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അനിതാ വേണു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ  പി.പുരുഷോത്തമൻ , സെക്രട്ടറി  എം.സുരേശൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാനായി അനിതാ വേണുവിനെയും ജനറൽ കൺവീനറായി  ലൈബ്രേറിയൻ കെ.പി.രമേശ്  ബാബുവിനെയും  യോഗം തിരഞ്ഞെടുത്തു.

No comments

Powered by Blogger.