മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പു​ക​ളി​ൽ കാ​മ​റ

മ​ട്ട​ന്നൂ​ർ: അ​ക്ര​മ​വും മോ​ഷ​ണ​വും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​രി​ലെ പോ​ലീ​സ് ജീ​പ്പു​ക​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ കാ​മ​റ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് പോ​ലീ​സ് ജീ​പ്പു​ക​ളി​ലും കാ​മ​റ സ്ഥാ​പി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ഇ​രി​ട്ടി ഡി​വൈ​എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ആ​ദ്യ​മാ​യി കാ​മ​റ സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​ഐ, എ​സ്ഐ​മാ​രു​ടെ ജീ​പ്പു​ക​ളി​ലാ​ണു കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ജീ​പ്പി​ന്‍റെ മു​ന്നി​ലും പി​ന്നി​ലു​മാ​യി ര​ണ്ടു കാ​മ​റ​ക​ൾ വീ​ത​മാ​ണു സ്ഥാ​പി​ച്ച​ത്. ഡ്രൈ​വ​ർ​ക്കു നി​യ​ന്ത്രി​ക്കു​ന്ന വി​ധ​ത്തി​ലാ​ണു കാ​മ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. 10 ദി​വ​സ​ത്തെ ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണു റി​ക്കാ​ർ​ഡ് ചെ​യ്തു സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു.

ഇ​രി​ട്ടി, മു​ഴ​ക്കു​ന്ന്, മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​പ്പു​ക​ളി​ലാ​ണു കാ​മ​റ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്തെ മ​റ്റു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ജീ​പ്പു​ക​ളി​ലും ര​ഹ​സ്യ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ പ്ര​ദേ​ശ​ത്തെ​ത്തു​ന്ന പോ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ന്ന പ്ര​തി​ക​ളെ​യും വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യ്ക്ക് പു​തി​യ സം​വി​ധാ​നം പ​രി​ഹാ​ര​മാ​കു​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.
 

No comments

Powered by Blogger.