മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞ നാ​ളെ


മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി നാ​ളെ രാ​വി​ലെ 11 ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കു​ന്ന വേ​ദി​യി​ലാ​ണു ച​ട​ങ്ങ്. വ​ര​ണാ​ധി​കാ​രി ഡി​എ​ഫ്ഒ സു​നിൽ പാ​മി​ഡി മു​ന്പാ​കെ മു​തി​ർ​ന്ന അം​ഗം വി.​എ​ൻ.​സ​ത്യേ​ന്ദ്ര​നാ​ഥ​നാ​ണ് ആ​ദ്യം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ക. തു​ട​ർ​ന്ന് അ​ദ്ദേ​ഹം മ​റ്റ് അം​ഗ​ങ്ങ​ൾ​ക്കു പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ക്കും. തു​ട​ർ​ന്ന് മു​തി​ർ​ന്ന അം​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​ദ്യ കൗ​ൺ​സി​ൽ യോ​ഗം ചേ​രും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നെ​യും വൈ​സ് ചെ​യ​ർ​മാ​നെ​യും തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​ൽ​കും. 14നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 

ന​ഗ​ര​സ​ഭ രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം അ​ഞ്ചാം​ത​വ​ണ​യും എ​ൽ​ഡി​എ​ഫാ​ണ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്. ഇ​ക്കു​റി ആ​കെ​യു​ള്ള 35 സീ​റ്റി​ൽ 28 സീ​റ്റ് എ​ൽ​ഡി​എ​ഫി​നും ഏ​ഴു സീ​റ്റ് യു​ഡി​എ​ഫി​നു​മാ​ണ് ല​ഭി​ച്ച​ത്. ചെ​യ​ർ​മാ​ൻ​സ്ഥാ​നം വ​നി​താ​സം​വ​ര​ണ​മാ​ണ്. ചെ​യ​ർ​പേ​ഴ​സ്ൺ സ്ഥാ​ന​ത്തേ​ക്ക് നെ​ല്ലു​ന്നി വാ​ർ​ഡി​ൽ​നി​ന്നു വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ അ​നി​ത വേ​ണു​വി​നെ​യും വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​പു​രു​ഷോ​ത്ത​മ​നെ​യു​മാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

No comments

Powered by Blogger.