ത​ല​ശേ​രി - മാ​ഹി ബൈ​പ്പാ​സ് ന​ഷ്ട​പ​രി​ഹാ​രം: ദു​രി​ത​ത്തി​ന് അ​റു​തി​യാ​യി


മാ​ഹി: ത​ല​ശേ​രി-മാ​ഹി ബൈ​പ്പാ​സ് പ​ദ്ധ​തി​യി​ലെ മാ​ഹി​യി​ലെ ഭൂ​വു​ട​മ​ക​ളു​ടെ നാ​ല് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ ദു​രി​ത​ത്തി​നും ക​ണ്ണീ​രി​നും അ​വ​സാ​ന​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി.​നാ​രാ​യ​ണ​സ്വാ​മി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം.
ഹൈ​വേ അ​ഥോ​റി​റ്റി​യു​ടെ ഡ​ൽ​ഹി, ചെ​ന്നൈ, കോ​ഴി​ക്കോ​ട്, വി​ല്ലു​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​കയാ​യി​രു​ന്നു. നേ​ര​ത്തെ ജി​ല്ലാ​ത​ല പ​ർ​ച്ചേ​സ് ക​മ്മ​ിറ്റി നി​ശ്ച​യി​ച്ച 74 കോ​ടി രൂ​പ​യും ഈ ​സം​ഖ്യ നി​ശ്ച​യി​ച്ച​ത് മു​ത​ലു​ള്ള പ​ലി​ശ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​മെ​ന്ന തീ​രു​മാ​നം ഹൈ​വേ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ചു.
കേ​ര​ള​ത്തി​ൽ ന​ൽ​കി​യ​തി​ലും കൂ​ടു​ത​ൽ തു​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​കാ​നാ​വി​ല്ലെ​ന്നും മ​റ്റു​മു​ള്ള ത​ട​സ​വാ​ദ​ങ്ങ​ൾ ച​ർ​ച്ച​യു​ടെ തു​ട​ക്ക​ത്തി​ൽ ഹൈ​വേ അ​ഥോ​റി​റ്റി ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​യ്യ​ഴി​യും കേ​ര​ള​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​യെ​ടു​ത്ത ശ​ക്ത​മാ​യ നി​ല​പാ​ടി​നെ തു​ട​ർ​ന്ന് ഹൈ​വേ അ​ഥോ​റി​റ്റി ഒ​ടു​വി​ൽ 74 കോ​ടി രൂ​പ​യും പ​ലി​ശ​യും ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.
2014ൽ ​ബാ​ധ​ക​മാ​യ ഹൈ​വേ ആ​ക്ട് പ്ര​കാ​രം ഒ​മ്പ​ത് ശ​ത​മാ​നം പ​ലി​ശ മാ​ത്ര​മേ ന​ൽ​കാ​നാ​വൂ എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഹൈ​വേ അ​ധി​കൃ​ത​ർ. അ​തേ സ​മ​യം 2013 ലെ ​പു​തി​യ ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ആ​ക്ട് അ​നു​സ​രി​ച്ച് 12 ശ​ത​മാ​ന​മാ​ണ് പ​ലി​ശ ന​ൽ​കേ​ണ്ട​ത്. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ലു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത ശേ​ഷം ഹൈ​വേ അ​ധി​കൃ​ത​ർ മു​ഖ്യ​മ​ന്ത്രി​യെ വി​വ​രം അ​റി​യി​ക്കും.
മു​ഖ്യ​മ​ന്ത്രി​യു​ടെ ചേ​മ്പ​റി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ മ​ന്ത്രി​മാ​രാ​യ എം.​ഒ.​എ​ച്ച്.​ഷാ​ജ​ഹാ​ൻ, എം.​ന​മ​ശി​വാ​യ, പോ​ണ്ടി​ച്ചേ​രി ഡ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ ന​രേ​ന്ദ്ര​കു​മാ​ർ, നി​യ​മ സെ​ക്ര​ട്ട​റി സെ​ന്തി​ൽ​കു​മാ​ർ, ഫി​നാ​ൻ​സ് ആ​ൻ​ഡ് റ​വ​ന്യു സെ​ക്ര​ട്ട​റി ക​ന്ത​വേ​ലു, ഡോ.​വി.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, ക​ർ​മ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.​ഗം​ഗാ​ധ​ര​ൻ, ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു, എ പി.​അ​ശോ​ക​ൻ, ടി.​അ​ശോ​ക് കു​മാ​ർ, ബി​ജെ​പി നേ​താ​ക്ക​ളാ​യ സ​ത്യ​ൻ കു​നി​യി​ൽ, വി​ജ​യ​ൻ പൂ​വ​ച്ചേ​രി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.



No comments

Powered by Blogger.